വ്യ​ത്യ​സ്ത​മാ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ‌
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ഇ​ല്ല. പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു സ്വീ​ക​ര​ണ​മി​ല്ല, സ്ഥാ​നാ​ർ​ഥി ആ​യാ​ലും മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധം, ഹ​രി​ത​ച്ച​ട്ടം ഉ​റ​പ്പാ​ക്ക​ണം .... കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് വ്യ​ത്യ​സ്ത​മാ​കു​ക​യാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. ഭീ​ഷ​ണി ഉ​യ​ർ​ത്തി ഒ​പ്പ​മു​ള്ള കോ​വി​ഡി​നെ അ​തി​ജീ​വി​ക്കു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ഥ​മ​ദൗ​ത്യം. മാ​സ്ക് ധ​രി​ച്ച്, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ക​ല​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കാ​നാ​കൂ. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സു​മെ​ല്ലാം നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.‌

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ മു​ത​ൽ പ്ര​ചാ​ര​ണ​രം​ഗം സ​ജീ​വ​മാ​യി. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ചാ​ര​ണം. കു​ടും​ബ​യോ​ഗ​ങ്ങ​ൾ​ക്കു​പോ​ലും നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും നി​ർ​ബ​ന്ധം. സം​സ്ഥാ​ന നേ​താ​ക്ക​ൾ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​യോ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. ‌

ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്കാ​ണു​ക​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. സ്ക്വാ​ഡു​ക​ളി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശം വേ​റെ​യും. പ്ര​ചാ​ര​ണ​രം​ഗ​ത്തെ വൈ​വി​ധ്യ​മാ​ണ് മ​റ്റൊ​രു കൗ​തു​കം. പ​തി​വു​പോ​ലെ ഫ്ല​ക്സും പ്ലാ​സ്റ്റി​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചു മാ​ത്ര​മേ പ്ര​ചാ​ര​ണം ന​ട​ത്താ​നാ​കൂ. ചെ​ല​വാ​ക​ട്ടെ നി​ശ്ചി​ത പ​രി​ധി​യി​ൽ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. ഫ്ളെ​ക്സ് നി​രോ​ധി​ച്ച​തോ​ടെ പ​ക​ര​മെ​ത്തി​യ ബോ​ർ​ഡു​ക​ൾ​ക്കു ചെ​ല​വേ​റും. ചു​വ​രെ​ഴു​ത്തു​ക​ളി​ലും പോ​സ്റ്റ​റു​ക​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ ബാ​ക്കി, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​വ​യൊ​ന്നും പാ​ടി​ല്ല. ചെ​വി​യ്ക്കു പി​ടി​യ്ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​പ്പ​മു​ണ്ട്. ‌

‌പ്ര​ചാ​ര​ണ​രം​ഗ​ത്തും വ​നി​താ പ​ങ്കാ​ളി​ത്തം ‌‌

ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ കൂ​ടു​ത​ലും വ​നി​ത​ക​ളാ​യ​തോ​ടെ പ്ര​ചാ​ര​ണ​രം​ഗ​ത്തും അ​വ​രു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കും. സം​വ​ര​ണ​ത്തി​ലൂ​ടെ വ​നി​താ വാ​ർ​ഡു​ക​ൾ പ​കു​തി​യി​ല​ധി​കം വ​രു​ന്ന​തോ​ടൊ​പ്പം ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലും വ​നി​ത​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​യു​ണ്ട്.‌

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 3699 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 2007 വ​നി​ത​ക​ളു​ണ്ട്. 1692 പു​രു​ഷ​ൻ​മാ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി 1042 മ​ണ്ഡ​ല​ങ്ങ​ളി​ൽ 553 വ​നി​താ സം​വ​ര​ണ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലൊ​ഴി​കെ മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ൽ. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണം വ​നി​താ സം​വ​ര​ണ​മാ​ണ്. മൊ​ത്ത​മു​ള്ള 60 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 26 വ​നി​ത​ക​ളാ​ണ്. ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യ റാ​ന്നി​യി​ലെ ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഒ​രു വ​നി​ത​യു​മു​ണ്ട്.‌

53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2803 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 1533 വ​നി​ത​ക​ളാ​ണ് മ​ത്സ​രി​ക്കാ​നു​ള്ള​ത്. 788 വാ​ർ​ഡു​ക​ളി​ൽ 412 വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ്. ജ​ന​റ​ൽ സീ​റ്റു​ക​ളി​ലും വ​നി​ത​ക​ൾ മ​ത്സ​ര​ത്തി​നു​ണ്ട്. എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 189 സ്ത്രീ​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 106 ഡി​വി​ഷ​നു​ക​ളി​ൽ 342 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബ്ലോ​ക്കു​ക​ളി​ൽ 57 വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ണ്ട്. ജ​ന​റ​ൽ വാ​ർ​ഡു​ക​ളി​ലും വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് മ​ത്സ​ര​രം​ഗ​ത്തു​ള്ള​തി​ൽ 235 വ​നി​ത​ക​ളു​ണ്ട്. 132 വാ​ർ​ഡു​ക​ളി​ൽ 494 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. 67 വ​നി​താ സം​വ​ര​ണ വാ​ർ​ഡു​ക​ളാ​ണ് ന​ഗ​ര​സ​ഭ​ക​ളി​ലു​ള്ള​ത്. ‌

പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​നം പ​രി​ശോ​ധി​ക്കാ​ൻ ആ​റ് സ്ക്വാ​ഡു​ക​ൾ ‌‌

പത്തനംതിട്ട: പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ര​ണ്ട് അ​പേ​ക്ഷ​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ച​ട്ട​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ന്‍ ആ​റ് സ്‌​ക്വാ​ഡു​ക​ളാ​ണു​ള്ള​ത്.

ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലെ​യും ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക, പൊ​തു റോ​ഡു​ക​ള്‍, പൊ​തു കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങ​യി​ട​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ അ​നു​മ​തി കൂ​ടാ​തെ അ​വ​രു​ടെ സ്ഥ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ബാ​ന​റു​ക​ള്‍, എ​ഴു​ത്തു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ പ​തി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്നും സ്‌​ക്വാ​ഡു​ക​ള്‍ നി​രീ​ക്ഷി​ക്കും.‌

തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പൊ​തു നി​രീ​ക്ഷ​ക​ന്‍ കെ.​ആ​ര്‍. അ​നൂ​പ്, എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രാ​യ എ​ന്‍. ഗോ​പ​കു​മാ​ര്‍, എം. ​അ​നി​ല്‍​കു​മാ​ര്‍, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​ഹ​രി​കു​മാ​ര്‍, എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​ജ​യ​ശ്രീ, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, ആ​ര്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജെ​സി​ക്കു​ട്ടി മാ​ത്യു, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​മ​ണി​ലാ​ല്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എം.​ഗീ​താ​കു​മാ​രി, കോ​ഴ​ഞ്ചേ​രി എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി.​എ​സ് വി​ജ​യ​കു​മാ​ര്‍, സ്യൂ​ട്ട് വി​ഭാ​ഗം സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ന്ന​മ്മ കെ.​ജോ​ളി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌

വ്യാ​ജ, അ​ശ്ലീ​ല പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി‌‌

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും മ​റ്റും എ​ഡി​റ്റ് ചെ​യ്തും അ​ശ്ലീ​ല​പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​മു​ള്ള പ​രാ​മ​ർ​ശ​ത്തോ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു. ‌

ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും എ​സ്എ​ച്ച്ഒ മാ​ർ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ‌

ഇ​ത്ത​രം കു​റ്റ കൃ​ത്യ​ങ്ങ​ൾ​ക്ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ 66, 66(സി), 67, 67(​എ), കൂ​ടാ​തെ 120(ഒ) ​കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​ര​വും, ഇ​ന്ത്യ​ൻ പോ​ലീ​സ് ആ​ക്ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ഖാ​ന്ത​രം ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌

പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു;‌ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു ‌

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ജി​ല്ലാ അ​ഡി​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​യു. സു​നി​ൽ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​ത്യേ​ക ടീം ​പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ലാ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ ഡി​വൈ​എ​സ്പി എ.​സ​ന്തോ​ഷ്കു​മാ​ർ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ​ക്ക് പോ​ലീ​സ് ഇ​ല​ക്ഷ​ൻ സെ​ൽ രൂ​പ​വ​ത്ക​രി​ച്ച​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.‌

ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സെ​ല്ലി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ല്ലി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സ​മാ​പി​ക്കു​ന്ന​വ​രെ​യു​ള്ള ഉ​പ​യോ​ഗ​ത്തി​ന് ഒ​രു ജീ​പ്പും ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​ജി​ല്ലാ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​വും പ്ര​വ​ർ​ത്തി​ക്കു​ക. ക​ണ്‍​ട്രോ​ൾ റൂം ​ഫോ​ണ്‍ ന​ന്പ​ർ 04682222927. ‌

ഷാ​ളും ഹാ​ര​വും പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശം ‌

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ​യും നി​രീ​ക്ഷ​ണം.‌
ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന് ഒ​രേ​സ​മ​യം സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി അ​ഞ്ചു​പേ​ർ മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​വേ​ണം ആ​ളു​ക​ളെ സ​മീ​പി​ക്കേ​ണ്ട​തും വീ​ടു​ക​ളി​ലും മ​റ്റും സ​ന്ദ​ർ​ശ​നം ന​ട​ത്തേ​ണ്ട​തു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശി​ച്ചു. റോ​ഡ്ഷോ, റാ​ലി എ​ന്നി​വ​യ്ക്കു മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ജാ​ഥ, ആ​ൾ​ക്കൂ​ട്ടം, കൊ​ട്ടി​ക്ക​ലാ​ശം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യി​ല്ല. പൊ​തു​യോ​ഗ​ങ്ങ​ൾ, കു​ടും​ബ​യോ​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചും പോ​ലീ​സി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യും ന​ട​ത്താം. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഹാ​രം, ബോ​ക്കെ, നോ​ട്ടു​മാ​ല, ഷാ​ൾ എ​ന്നി​വ​യോ മ​റ്റോ ന​ൽ​കി സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യാ​ൽ സ്ഥാ​നാ​ർ​ഥി ക്വാ​റ​ന്‍റീ​നി​ൽ പ്ര​വേ​ശി​ക്കു​ക​യും, പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നും മാ​റി​നി​ൽ​ക്കു​ക​യും സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.‌

പോ​ലീ​സി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ​യോ, രാ​ത്രി 10 നും ​രാ​വി​ലെ ആ​റു​മ​ണി​ക്കും ഇ​ട​ക്കു​ള്ള സ​മ​യ​ത്തോ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.‌