ബ​യോ​ഫാ​ര്‍​മ​സി ആ​രം​ഭി​ച്ചു
Wednesday, November 25, 2020 10:01 PM IST
പുല്ലാട്: ക​ര്‍​ഷ​ക​ര്‍​ക്ക് വി​വി​ധ വി​ള​ക​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന ബ​യോ ഫാ​ര്‍​മ​സി​യു​ടെ ഉ​ദ്ഘാ​ട​നം കോ​യി​പ്രം കൃ​ഷി ഭ​വ​നി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ലാ മാ​ത്യു നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി​യും സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ.​സി.​പി റോ​ബ​ര്‍​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജി കെ. ​വ​ര്‍​ഗീ​സ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ​ജ​ക്റ്റ് മാ​റ്റ​ര്‍ സ്പെ​ഷ​ലി​സ്റ്റു​മാ​രാ​യ അ​ല​ക്സ് ജോ​ണ്‍, ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി. ​അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ത്ത​മ കൃ​ഷി​രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി വി​ള​ക​ളു​ടെ ആ​രോ​ഗ്യം പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കോ​യി​പ്രം, നാ​ര​ങ്ങാ​നം, കോ​ന്നി, ക​ട​പ്ര, എ​ഴു​മ​റ്റൂ​ര്‍ എ​ന്നീ കൃ​ഷി ഭ​വ​ന​ക​ളി​ല്‍ ബ​യോ ഫാ​ര്‍​മി​സ​ക​ള്‍ ആ​രം​ഭി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി വി​വി​ധ വി​ള​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ, കീ​ട​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളും, ജൈ​വ മാ​ര്‍​ഗ്ഗ​ങ്ങ​ളും, വി​ള​ക​ളു​ടെ പ്ര​ധാ​ന മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വ​വും അ​വ​യ്ക്കു​ള്ള പ്ര​തി​വി​ധി​ക​ളും ബ​യോ ഫാ​ര്‍​മ​സി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.