വി​മ​ത​ശ​ല്യം ഒ​ഴി​യാ​തെ യു​ഡി​എ​ഫ് ‌
Thursday, November 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: വി​മ​ത​ർ​ക്കെ​തി​രെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ വാ​ളോ​ങ്ങി​ത്തു​ട​ങ്ങി. പ്ര​ചാ​ര​ണ​രം​ഗ​ത്തു നി​ശ​ബ്ദ​രാ​കു​ന്ന​വ​രെ ന​ട​പ​ടി​ക​ളി​ൽ നി​ന്നൊ​ഴി​വാ​ക്കും. ഇ​രു​മു​ന്ന​ണി​ക​ളി​ലും വി​മ​ത​രു​ടെ അ​ര​ങ്ങേ​റ്റ​മു​ണ്ടെ​ങ്കി​ലും യു​ഡി​എ​ഫി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ല​വേ​ദ​ന. ‌
ഇ​ന്നു ജി​ല്ല​യി​ലെ​ത്തു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യി ച​ർ​ച്ച ചെ​യ്തു ഭാ​വി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ആ​ലോ​ചി​ക്കു​ന്ന​ത്.
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ കെ​പി​സി​സി​ക്കും ല​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ക്ക​ലും നി​ര​വ​ധി പ​രാ​തി​ക​ളെ​ത്തി. ‌
ഇ​തി​നി​ടെ യു​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ത​ല​ങ്ങ​ളി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​മ​ത​വേ​ഷം കെ​ട്ടു​ക​യും പാ​ർ​ട്ടി ന​ട​പ​ടി​ക്കു വി​ധേ​രാ​കു​ക​യും ചെ​യ്ത​വ​ർ വീ​ണ്ടും അ​താ​ത് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ൽ ത​ന്നെ തി​രി​കെ​യെ​ത്തി വി​മ​ത​രാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്തു​വെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ‌
ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ഉ​യ​രു​ന്നു​ണ്ട്.
റാ​ന്നി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ൽ​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റി​ൽ വി​മ​ത​നാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ലി​നെ​തി​രെ ന​ട​പ​ടി​ക്കു ശി​പാ​ർ​ശ ചെ​യ്തു. ബെ​ന്നി​യെ ആ​റു​വ​ർ​ഷ​ത്തേ​ക്കു കോ​ൺ​ഗ്ര​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്യും.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ വാ​ർ​ഡു​ക​ളി​ൽ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ള​വ​രു​മാ​യി ഒ​രു​വ​ട്ടം​കൂ​ടി ച​ർ​ച്ച ന​ട​ത്താ​ൻ അ​താ​ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​ചാ​ര​ണ​രം​ഗ​ത്തു​നി​ന്ന് പി​ൻ​മാ​റി ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​വ​രെ ത​ത്കാ​ലം ന​ട​പ​ടി​ക​ളി​ൽ നി​ന്നൊ​ഴി​വാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.
പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ 29 - ാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ലെ അ​നി​ൽ തോ​മ​സി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ നി​ല​വി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. 2010ലും ​അ​നി​ലി​നെ​തി​രെ വി​മ​ത​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച അ​ജി​ത് കു​മാ​ർ അ​ന്നു കോ​ൺ​ഗ്ര​സി​നൊ​പ്പം ന​ഗ​ര​സ​ഭ​യി​ൽ നി​ൽ​ക്കു​ക​യും വൈ​സ് ചെ​യ​ർ​മാ​നാ​കു​ക​യും ചെ​യ്ത​താ​ണ്. ഇ​ത്ത​വ​ണ അ​നി​ലി​നു സീ​റ്റ് ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ജി​ത്കു​മാ​ർ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​നി​ൽ തോ​മ​സി​നു സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് കെ​പി​സി​സി ത​ല​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു.
പ​ല വാ​ർ‌​ഡു​ക​ളി​ലും വി​മ​ത​രാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന​വ​ർ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ഭീ​ഷ​ണി ഉ‍​യ​ർ​ത്തി​യി​ട്ടു​ണ്ട്.
മു​ൻ കൗ​ൺ​സി​ല​ർ​മാ​ർ അ​ട​ക്കം വി​മ​ത​വേ​ഷ​ത്തി​ലു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ്, കോ​ൺ​ഗ്ര​സ് ത​ർ​ക്ക​വും വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലു​ണ്ട്.‌
‌തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും വി​മ​ത​രാ​യ രം​ഗ​പ്ര​വേ​ശം ചെ​യ്തി​ട്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ അ​റി​യി​ച്ചു.‌
പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലും ശ​ക്ത​മാ​യ റി​ബ​ല്‍ സാ​ന്നി​ധ്യം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. . കാ​ര​യ്ക്ക​ല്‍ ഡി​വി​ഷ​നി​ല്‍ മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​നി മി​നി തോ​മ​സ് കോ​ണ്‍​ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്നു.
ഓ​ത​റ ഡി​വി​ഷ​നി​ല്‍ മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി പു​ന്ന​യ്ക്കാ​ട് കോ​ണ്‍​ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മേ​പ്രാ​ല്‍ ഡി​വി​ഷ​നി​ല്‍ മു​ന്‍ ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍ ചേ​രി​മാ​റി എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. ‌‌