കോന്നിയിൽ സ്വന്തം സ്ഥാനാർഥികളെ വെല്ലുവിളിച്ച് വിമതപ്പട ‌
Thursday, November 26, 2020 10:33 PM IST
കോ​ന്നി: ഭ​ര​ണ​ത്തി​ൽ തി​രി​കെ​യെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​ഡി​എ​ഫ് പാ​ള​യ​ത്തി​ൽ വി​മ​ത​ശ​ല്യം.പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ വെ​ല്ലു​വി​ളി​ച്ച് യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് വി​മ​ത​ർ ന​ട​ത്തു​ന്ന​ത്. 18 വാ​ർ​ഡു​ക​ളു​ള്ള കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് 12 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ആ​റ് സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചി​രു​ന്നു. ഇ​രു​മു​ന്ന​ണി​ക​ളും മാ​റി​മാ​റി ഭ​രി​ച്ച പാ​ര​ന്പ​ര്യം കോ​ന്നി​യ്ക്കു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന സ്വാ​ധീ​നം വി​മ​ത​ൻ​മാ​രു​ടെ രം​ഗ​പ്ര​വേ​ശ​ത്തോ​ടെ ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. ‌
അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് വി​മ​ത​ർ ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. ര​ണ്ടാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് കു​ത്ത​ക​യാ​യ ഈ ​വാ​ർ​ഡി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യു​മാ​യ തോ​മ​സ് കാ​ലാ​യി​ലി​നു റി​ബ​ലാ​യി മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഷീ​ജ ഏ​ബ്ര​ഹാം മ​ൽ​സ​രി​ക്കു​ന്നു.‌
മൂ​ന്നാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി എ​ലി​സ​ബ​ത്ത് ചെ​റി​യാ​നാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സി​ജി സാ​ബു സ്വ​ത​ന്ത്ര​വേ​ഷ​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.‌
അ​ഞ്ചാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​വി.​ജോ​സ​ഫി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ റോ​ജി ബേ​ബി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മു​മ്പ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ജി പി​ന്നീ​ട് പാ​ർ​ട്ടി​യു​മാ​യി സ​ഹ​ക​രി​ച്ച് പോ​കു​ക​യാ​യി​രു​ന്നു.‌
ഏ​ഴാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ സു​ജ ഈ​പ്പ​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സി​നി തോ​മ​സും മ​ത്സ​രി​ക്കു​ന്നു.‌
12-ാം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി റോ​ജി ഏ​ബ്ര​ഹാ​മി​നെ​തി​രെ കോ​ൺ​ഗ്ര​സ് മു​ൻ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​സി.​നാ​യ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.‌
. ഒ​ന്ന്, നാ​ല്, എ​ട്ട്, 10, 11, 15, 17 വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ്, സി​പി​എം, ബി​ജെ​പി എ​ന്നീ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്. 6, 13, 18 വാ​ർ​ഡു​ക​ളി​ൽ സി​പി​എം സ്വ​ത​ന്ത്ര​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​ഴാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​വി​ടെ ആ​റു​പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.‌
ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, ഒ​ന്പ​ത്, 12, 14 വാ​ർ​ഡു​ക​ളി​ൽ നാ​ലു​പേ​ർ വീ​തം മ​ത്സ​ര രം​ഗ​ത്തു​ണ്ട്. മാ​ങ്കു​ളം 16-ാം വാ​ർ​ഡി​ലാ​ണ് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മു​ള്ള​ത്. കോ​ൺ​ഗ്ര​സി​ലെ പി.​എ​ച്ച്. ഫൈ​സ​ലും സി​പി​എ​മ്മി​ലെ ഷാ​ബു​ദ്ദീ​നും നേ​രി​ട്ടു​ള്ള മ​ത്സ​ര​ത്തി​ലാ​ണ്. ‌