സ്പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത: ബാ​ബു ജോ​ര്‍​ജ് ‌‌
Thursday, November 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ള്‍​ക്കും ച​ട്ട​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യി സ്പെ​ഷ​ല്‍ ബാ​ല​റ്റ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ട​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബുജോ​ര്‍​ജ്.‌29 മു​ത​ല്‍ഡി​സം​ബ​ര്‍ ഏ​ഴ് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​ര്‍​ക്കും, അ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍​ക്കും സ്പെ​ഷ​ല്‍ ബാ​ല​റ്റ് അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ അ​റി​യി​ച്ച​ത്.
വ​ര​ണാ​ധി​കാ​രി​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ​തി​നാ​ല്‍ ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ബാ​ല​റ്റ് എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നോ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്നോ ക​ള​ക്ട​ര്‍ വി​ശ​ദീ​ക​രി​ച്ചി​ല്ല.
പി​ന്നീ​ട് വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് പ​റ​യു​ന്ന​തു​ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു ധാ​ര​ണ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നി​ല്ലെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌