കോ​വി​ഡ്: ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണം:​ഡി​എം​ഒ ‌
Friday, November 27, 2020 10:39 PM IST
‌ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ല്‍, ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ. പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡി​എം​ഒ.‌
ശ​ബ​രി​മ​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി സേ​വ​നം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ 14 ദി​വ​സം കൂ​ടു​മ്പോ​ള്‍ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും തീ​ര്‍​ഥാ​ട​ക​രു​മാ​യി കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്കം വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും വ​ള​രെ ശ്ര​ദ്ധ​യോ​ടെ കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ര്‍​ദേ​ശം ന​ല്‍​കി.‌
സ​ന്നി​ധാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ബി. ​കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു. ഭ​ക്ത​ര്‍ സ്പ​ര്‍​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ നി​ശ്ചി​ത സ​മ​യം ഇ​ട​വി​ട്ട് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന എ​ല്ലാ വ​കു​പ്പു​ക​ളും വ​ള​രെ ന​ല്ല രീ​തി​യി​ലാ​ണ് കോ​വി​ഡി​നെ​തി​രെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ‌
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു.‌
ഫെ​സ്റ്റി​വ​ല്‍ ക​ണ്‍​ട്രോ​ള​ര്‍ ബി.​എ​സ്. ശ്രീ​കു​മാ​ര്‍, ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് കെ. ​മ​നോ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് പി.​വി. സു​ധീ​ഷ് വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌