യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​സം​ഗ​മം: ജോ​സ​ഫ് വി​ഭാ​ഗം വി​ട്ടു​നി​ന്നു
Friday, November 27, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ സ്ഥാ​നാ​ർ​ഥി സം​ഗ​മ​ത്തി​ൽ നി​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം വി​ട്ടു​നി​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും പ​രി​പാ​ടി​ക്കെ​ത്തി​യി​ല്ല. യു​ഡി​എ​ഫ് ന​യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട വാ​ർ​ഡു​ക​ൾ നി​ഷേ​ധി​ക്കു​ക​യും പാ​ർ​ട്ടി​ക്കു ന​ൽ​കി​യ സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ മ​ത്സ​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു യോ​ഗത്തിൽ പങ്കെടുക്കാതിരുന്ന​തെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​പു ഉ​മ്മ​ൻ പ​റ​ഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്.

മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ

മ​ല്ല​പ്പ​ള്ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​നി​ക്കാ​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗം റെ​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ് ഉ​ന്ന​ത അ​ധി​കാ​ര​സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി​പോ​ൾ കോ​ണ്‍​ഗ്ര​സ് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​റ്റി. ഏ​ബ്ര​ഹാം,പി.​ജി. ദി​ലീ​പ് കു​മാ​ർ ,എ.​സി. ശ​ശി​കു​മാ​ർ, സെ​ൽ​വ​കു​മാ​ർ, ലി​ൻ​സ​ണ്‍ പാ​റോ​ലി​ക്ക​ൽ,കൊ​ച്ചു​മോ​ൻ വ​ട​ക്കേ​ട​ത്ത്എന്നിവരും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ഓ​മ​ന സു​നി​ൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളും പ്രസംഗിച്ചു.