സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സം​യു​ക്ത പ​ര്യ​ട​ന​ത്തി​ന്
Sunday, November 29, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന വോ​ട്ടെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഡി​സം​ബ​ര്‍ എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​ചാ​ര​ണ​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത് ഏ​ഴു​ദി​ന​ങ്ങ​ള്‍ മാ​ത്രം.
ആ​റി​നു വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ഴും സ​ജീ​വ​മാ​യി​ട്ടി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യം. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​വും സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്തെ പ്ര​ചാ​ര​ണ​ത്തി​നു ചൂ​ടു പോ​ര. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​യു​ക്ത പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ ഈ​യാ​ഴ്ച ന​ട​ക്കും. ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ര്യ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു. അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​നാ​കൂ. മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റി​നും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍​ക്ക് സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ കോ​വി​ഡ്, ഹ​രി​ത​ച്ച​ട്ട​ങ്ങ​ള്‍ ബാ​ധ​കം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​വേ​ശം പ്ര​ചാ​ര​ണ രം​ഗ​ത്തു​ന്നു ചോ​ര്‍​ന്നു​പോ​യ​തി​ന്‍റെ വി​ഷ​മം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മു​ണ്ട്.
പൊ​തു​യോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി കു​ടും​ബ​സം​ഗ​മ​ങ്ങ​ളും ഓ​ഡി​റ്റോ​റി​യം മീ​റ്റിം​ഗു​ക​ളു​മാ​യി ചു​രു​ങ്ങി​യ​പ്പോ​ള്‍ സം​സ്ഥാ​ന നേ​താ​ക്ക​ള്‍​വ​രെ ഇ​തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​ണ്.
സ്വ​ന്തം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ മാ​ത്ര​മേ ഇ​തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കു​ന്നു​ള്ളൂ. പൊ​തു​യോ​ഗ​ങ്ങ​ള്‍ ആ​കു​മ്പോ​ള്‍ ശ്രോ​താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് രാ​ഷ്ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ള്‍​ക്കു​ണ്ട്. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​ണ് ആ​ദ്യ റൗ​ണ്ട് പ്ര​ചാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ന്നു ജി​ല്ല​യി​ലെ അ​ഞ്ചു യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
എ​ന്‍​ഡി​എ പ്ര​ചാ​ര​ണ വേ​ദി​ക​ളി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ എ​ത്തി. പി.​കെ. കൃ​ഷ്ണ​ദാ​സ് ഇ​ന്നു തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി ബു​ധ​നാ​ഴ്ച​യും ജി​ല്ല​യി​ലു​ണ്ട്. എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ന്നു മു​ത​ല്‍ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു തു​ട​ങ്ങും.