കെ​എ​സ്ഇ​ബി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Tuesday, December 1, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡ്, പ​ത്ത​നം​തി​ട്ട ഇ​ല​ക്ട്രി​ക്ക​ല്‍ സ​ര്‍​ക്കി​ളി​ന് കീ​ഴി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. 9446009347 ആ​ണ് ന​മ്പ​ര്‍. വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ അ​പ​ക​ട​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​ന് 9496010101, 1912 എ​ന്നീ ന​മ്പ​റു​ക​ളി​ലും വി​ളി​ക്കാം.

ഗ്രാ​ന്‍റി​ന് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ സ്‌​കൂ​ളു​ക​ള്‍​ക്കു​ള​ള 2020-21 ഗ്രാ​ന്‍റി​നു​ള​ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ നേ​ടി​യി​ട്ടു​ള​ള സ്‌​കൂ​ളു​ക​ള്‍​ക്ക് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, ജ​ഗ​തി, തി​രു​വ​ന​ന്ത​പു​രം 14 എ​ന്ന വി​ലാ​സ​ത്തി​ല്‍ 5ന് വൈ​കു​ന്നേ​രം മൂ​ന്നു വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫോ​റം ജി​ല്ലാ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കും.