ഉ​യ​രു​ന്ന കോ​വി​ഡ് ക​ണ​ക്ക്; ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​ത് 283 പേ​ർ​ക്ക്
Tuesday, December 1, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും പ്ര​തി​ദി​ന വ​ർ​ധ​ന പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വും കാ​ര​ണം പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.31 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ 283 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 251 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 64 പേ​രു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 20555 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 16649 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 193 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 18370 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2060 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 911 പേ​രാ​ണ് വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഐ​സൊ​ലേ​ഷ​നി​ൽ 1706 പേ​രു​ണ്ട്. ഇ​ന്ന​ലെ 3880 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഇ​തി​ൽ 2375 പ​രി​ശോ​ധ​ന​ക​ൾ സ​ർ​ക്കാ​ർ ലാ​ബി​ലാ​യി​രു​ന്നു. 2122 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ഒ​രു മ​ര​ണം കൂ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​വം​ബ​ർ 26ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (81) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞു.
കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ 105 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 20 പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. 0.51 ശ​ത​മാ​ന​മാ​ണ് മ​ര​ണ​നി​ര​ക്ക്,