രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മാ​യി ഡോ​ക്ട​ർ ഓ​ണ്‍ ലൈ​വ്
Friday, December 4, 2020 10:16 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സൗ​ജ​ന്യഫോ​ണ്‍ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ​ദ്ധ​തി ഡോ​ക്ട​ർ ഓ​ണ്‍ ലൈ​വ് അ​നേ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്നു. ആ​ശു​പത്രി​യി​ലെ​ത്താ​തെ ത​ന്നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി നേ​രി​ട്ട് സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെടാ​നും ചി​കി​ത്സ നേ​ടാ​നും ക​ഴി​യു​ന്ന അ​വ​സ​ര​മാ​ണ് ഡോ​ക്ട​ർ ഓ​ണ്‍ ലൈ​വ്. ചി​കി​ത്സ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ 9526998666 എ​ന്ന ന​ന്പ​രി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​നാ​യി വി​ളി​ക്ക​ണം. രോ​ഗി​യു​ടെ പേ​ര്, സ്ഥ​ലം, ഹോ​സ്പി​റ്റ​ൽ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, ഡോ​ക്ട​റു​ടെ പേ​ര് എ​ന്നി​വ വ്യ​ക്ത​മാ​ക്ക​ണം. തു​ട​ർ​ന്ന് രോ​ഗി​ക​ളെ ഡോ​ക്ട​ർ നേ​രി​ട്ടു വി​ളി​ക്കും. ചി​കി​ത്സ​യ്ക്കാ​വശ്യ​മാ​യ മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കും. അ​ത്യാ​സ​ന്ന രോ​ഗിക​ൾ​ക്കാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത് അ​റി​യി​ച്ചു.