കി​ഫ്ബി​യെ ത​ക​ർ​ത്ത് വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് തോ​മ​സ് ഐ​സ​ക്
Friday, December 4, 2020 10:17 PM IST
പൂ​ച്ചാ​ക്ക​ൽ: കി​ഫ്ബി​യെ ത​ക​ർ​ത്ത് വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടെ​യും ശ്ര​മ​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ്. 60,000 കോ​ടി രൂ​പ റോ​ഡു​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്തത​വ​ണ​യും എ​ൽ​ഡി​എ​ഫ് ത​ന്നെ കേ​ര​ളം ഭ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് തെര​ഞ്ഞെ​ടു​പ്പ് യോ​ഗം പ​നി​യാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​ജെ. സ​ജീ​വ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ഡ്വ. എം.​കെ. ഉ​ത്ത​മ​ൻ, എ​ൻ. ന​വീ​ൻ, കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ, ജി​മ്മി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.