വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്: കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി
Friday, December 4, 2020 10:17 PM IST
ചാ​രും​മൂ​ട്: വ​ള്ളി​ക്കു​ന്നം പു​ത്ത​ൻ​ച​ന്ത കൈത​ക്ക​ര ചാ​ലി​നു തെ​ക്ക് വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 105 ലി​റ്റ​ർ കോ​ട​യും അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി . ക്രി​സ്മ​സ്, പു​തു​വ​ത്സ​ര സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​ഇ​ഒ​മാ​രാ​യ സി​നു​ലാ​ൽ, താ​ജു​ദീ​ൻ, രാ​കേ​ഷ് കൃ​ഷ്ണ​ൻ, ശ്യാം​ജി, ഡ്രൈ​വ​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.