പ്രൊ​ബേ​ഷ​ൻ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Friday, December 4, 2020 10:17 PM IST
ആ​ല​പ്പു​ഴ: ജ​സ്റ്റീസ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സും ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീസ് അ​ഥോറി​റ്റിയും സം​യു​ക്ത​മാ​യി ന​വം​ബ​ർ 15 മു​ത​ൽ ന​ട​ത്തി വ​ന്ന പ്രോ​ബേ​ഷ​ൻ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആൻഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് എ. ​ബ​ദ​റു​ദ്ദീ​ൻ നി​ർവഹി​ച്ചു. സ​ബ് ജ​ഡ്ജ് ആൻഡ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അഥോറി​റ്റി സെ​ക്ര​ട്ട​റി കെ.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ലീ​ന റ​ഷീ​ദ്, സാ​മൂ​ഹ്യ നീ​തി​വ​കു​പ്പ് സ്പെ​ഷൽ ഓ​ഫീ​സ​ർ സു​ബൈ​ർ കെ.​കെ, ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. ശ്രീ​കു​മാ​ർ, മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് എ​സ്. ശി​വാ​ന​ന്ദ​ൻ, ജി​ല്ലാ സാ​മീ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ​ൻ.​പി. പ്ര​മോ​ദ്കു​മാ​ർ, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജ​ഹാ​ൻ എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.