മു​ന്ന​ണി​ക​ൾ ര​ഹ​സ്യ​ധാ​ര​ണ​യ്ക്ക് ശ്ര​മ​മെ​ന്ന്
Saturday, December 5, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ മു​ന്ന​ണി​ക​ൾ പ​ല​യി​ട​ത്തും ര​ഹ​സ്യ​ധാ​ര​ണ​ക്കു​ള്ള ശ്ര​മ​ത്തി​ൽ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് മു​ന്ന​ണി​ക​ൾ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ധാ​ര​ണ​യാ​കു​ന്ന​തി​ൽ നേ​തൃ​ത്വ​വും പ​ച്ച​ക്കൊ​ടി വീ​ശി​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി ജ​യ​സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ യു​ഡി​എ​ഫും, എ​ൽ​ഡി​എ​ഫും കൈ​കോ​ർ​ക്കാ​ൻ ധാ​ര​ണ​യു​ള്ള​താ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ. കൂ​ടാ​തെ എ​സ്ഡി​പി​ഐ, പി​ഡി​പി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ലും മു​ന്ന​ണി​ക​ൾ കൈ​കോ​ർ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം പു​ന്ന​പ്ര​യി​ലെ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ര​ഹ​സ്യ​യോ​ഗം സി​പി​ഐ​ക്കു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​ക്കു വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി മ​ത്സ​രി​ക്കു​ന്ന ഒ​രു വാ​ർ​ഡി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക്ക് പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചാ​ൽ മ​റ്റൊ​രു വാ​ർ​ഡി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ ലീ​ഗ് സ​ഹാ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ര​ഹ​സ്യ​യോ​ഗ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.