സ​ർ​ക്കാ​ർ ഹി​തപ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ട്ട​ച്ചി​റ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി
Saturday, December 5, 2020 10:47 PM IST
കാ​യം​കു​ളം: സ​ഭാ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പ​ള്ളി​ക​ളി​ൽ ഇ​ട​വ​ക ര​ജി​സ്റ്റ​ർ പ്ര​കാ​രം സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ട്ട​ച്ചി​റ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​ച്ചി​റ പ​ള്ളി​യി​ലെ ഇ​ട​വ​ക ര​ജി​സ്റ്റ​ർ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​തും, കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളതു​മാ​ണ്. അ​തി​ൻ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ള്ളി ഭ​ര​ണ​സ​മി​തി ട്ര​സ്റ്റി​ക്ക് ആ​ണ് താ​ക്കോ​ൽ കൈ​മാ​റാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​തെ​ന്നും സം​സ്കാ​ര ഓ​ർ​ഡി​ന​ൻ​സ് ബി​ൽ നി​ല​നി​ൽ​ക്കെ​ത്ത​ന്നെ മൃ​ത​ദേ​ഹ സം​സ്കാ​രം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തും, പി​ന്നീ​ട് അ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും മെ​ത്രാ​ൻ ക​ക്ഷി വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം കാ​തോ​ലി​ക്ക​ബാ​വ​യ്ക്ക് ക​ത്ത​യ​ച്ചി​ട്ടും, ഒ​രു മ​റു​പ​ടി പോ​ലും ന​ൽ​കാ​തെ, സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി​നി​ൽ​ക്കു​ക​യും, തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും, അ​വ​സാ​ന നി​മി​ഷം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ച​ർ​ച്ച​ക​ളി​ൽ നി​ന്നും പി​ന്മാ​റു​ന്നു എ​ന്ന് പ്ര​സ്താ​വ​ന​യി​റ​ക്കി സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വ​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ശ്ര​മി​ക്കു​ന്ന​തെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​രോ​പി​ച്ചു.
ഇ​ത​ര ക്രൈ​സ്ത​വ​സ​ഭ മേ​ല​ധ്യ​ക്ഷ​ന്മാ​ർ പോ​ലും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ക​ത്ത​യ​ച്ചി​ട്ടും അ​തി​നെ​തി​രെ​യും മു​ഖം തി​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം സ്വീ​ക​രി​ച്ച​തെ​ന്നും പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.