വോ​ട്ട് ചെ​യ്യാ​നു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
Saturday, December 5, 2020 10:47 PM IST
ആ​ല​പ്പു​ഴ: പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​രോ സ​മ്മ​തി​ദാ​യ​ക​ൻ പ്ര​വേ​ശി​ക്കു​ന്പോ​ഴും അ​യാ​ൾ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ​യോ അ​ദ്ദേ​ഹം അ​ധി​കാ​ര​പ്പെ​ടു​ത്തി​യ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ​യോ മു​ന്പാ​കെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ സ്ലി​പ്പോ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ് എ​ന്ന് ന​ഗ​ര പ​ഞ്ചാ​യ​ത്തീ​രാ​ജ് (തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ്) ച​ട്ട​ങ്ങ​ൾ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​രോ സ​മ്മ​തി​ദാ​യ​ക​ൻ പ്ര​വേ​ശി​ക്കു​ന്പോ​ഴും അ​യാ​ൾ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ​യോ അ​ദ്ദേ​ഹം അ​ധി​കാ​ര​പ്പെ​ടു​ത്തി​യ പോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ​യോ മു​ന്പാ​കെ താ​ഴെ​പ്പ​റ​യു​ന്ന രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ചി​ട്ടു​ള്ള എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​ന് മു​ന്പു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്.