ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 148-ാം ജ​ന്മ​ദി​നം ആ​ച​രി​ച്ചു
Thursday, January 14, 2021 10:23 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ ബി​ഷ​പ്പും ആ​രാ​ധ​നാ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 148-ാമ​ത് ജ​ന്മ​ദി​നാ​ച​ര​ണം അ​ദ്ദേ​ഹം ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ലെ ക​ബ​റി​ട പ​ള്ളി​യി​ൽ ന​ട​ന്നു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി ദി​വ്യ​കാ​രു​ണ്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും സൗ​മ്യ​ത​യും ശാ​ന്ത​ത​യും അ​ദ്ദേ​ഹ​ത്തി​ൽ വി​ള​ങ്ങി​യി​രു​ന്ന​താ​യും സ​ഹാ​യ​മെ​ത്രാ​ൻ പ​റ​ഞ്ഞു. വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു മ​റ്റം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. എ​സ്എ​ബി​എ​സ് ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ അ​ന​റ്റ് ചാ​ല​ങ്ങാ​ടി, പ്രൊ​വി​ൻ​ഷ്യാ​ൾ ഡോ.​സി​സ്റ്റ​ർ മേ​ഴ്സി നെ​ടു​ന്പു​റം, നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ തെ​രേ​സാ ന​ടു​പ്പ​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.