ടോ​മി ക​രി​പ്പാ​ശേ​രി​യു​ടെ വി​യോ​ഗ​ം‌‌! ന​ഷ്ട​മാ​യ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നെ
Friday, January 15, 2021 10:27 PM IST
മ​ങ്കൊ​ന്പ്: ടോ​മി ക​രി​പ്പാ​ശേ​രി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നെ. കു​ട്ട​നാ​ട്ടി​ൽ നി​ര​വ​ധി ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്കു മു​ൻ​നി​ര​യി​ൽനി​ന്നു നേതൃത്വം നൽകിയ ടോ​മി ക​രി​പ്പാ​ശേ​രി വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തുപ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

അ​ടി​യ​ന്തരാ​വ​സ്ഥ ക്കാല​ത്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്്. പി.​ജെ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ഗു​രു​വാ​യൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ന​ട​ത്തി​യ കാ​ൽ​ന​ട​ജാ​ഥ​യി​ൽ ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി​യെ ക​രി​ങ്കൊ​ടി കാ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യി.

യൂ​ത്തു​ഫ്ര​ണ്ട് ജി​ല്ലാ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം, വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം, യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ക​രി​പ്പാ​ശേ​രി കു​ട്ട​നാ​ട്ടി​ലെ ജ​ല​മേ​ള​ക​ളു​ടെ​യും അ​മ​ര​ക്കാ​ര​നാ​യി​രു​ന്നി​ട്ടു​ണ്ട്.

ജന്മനാ​ടാ​യ കാ​വാ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യും ത​ന്‍റെ പൊ​തുജീ​വി​തം അ​ദ്ദേ​ഹം വി​നി​യോ​ഗി​ച്ചു. കാ​വാ​ലം ജൂ​ണിയ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ, കാ​വാ​ലം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും കു​ന്നു​മ്മ വി​ല്ലേ​ജ് അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നും മു​ൻ​കൈ​യെ​ടു​ത്തു പ്ര​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ക്കാ​ല​മാ​യി സ​ജീ​വ രാ​ഷ്‌ട്രീയ​ത്തി​ൽനി​ന്നും വി​ട്ടുനി​ൽ​ക്കു​ക​യാ​യി​രു​ന്നു.