കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ്യക്കിറ്റ് ന​ൽ​കി
Friday, January 15, 2021 10:30 PM IST
മു​ഹ​മ്മ: കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി മു​ഹ​മ്മ സാ​മൂ​ഹ്യ ആ​രോ​ഗ്യകേ​ന്ദ്രം. സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഞ​ങ്ങ​ളു​ണ്ട് കൂ​ടെ’ സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​യാ​ണ് മു​പ്പ​ത് കി​ട​പ്പുരോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്ര​യ​മാ​യ​ത്. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് 700 രൂപയുടെ ഭ​ക്ഷ്യ​ക്കി​റ്റും ബെ​ഡ്ഷീ​റ്റും സാ​ന്ത്വ​ന പ​രി​ച​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ ഉദ്ഘാടനം ചെയ്തു. മു​ഹ​മ്മ സിഎ​ച്ച്​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.