പാ​ണാ​വ​ള്ളി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഹോമി​യോ ആ​ശു​പ​ത്രി
Saturday, January 16, 2021 10:53 PM IST
ആ​ല​പ്പു​ഴ: പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 1358 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ർ​ക്ക അ​ട​ക്ക​മു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള പ​ണി​ക​ൾ പു​രോ​ഗ​മി​ച്ചുവ​രി​ക​യാ​ണ്. ഏ​റെ​നാ​ളാ​യി ശോ​ച്യാവ​സ്ഥ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ കാ​ല​പ്പ​ഴ​ക്കം മൂ​ലം ജീ​ർ​ണി​ച്ച പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 35 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ഒ​റ്റ​നി​ല​യി​ലാ​ണു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ ക​ണ്‍​സ​ൾ​ട്ടിം​ഗ് റൂം, ​ഫാ​ർ​മ​സി റെ​സ്റ്റ്റൂം, സ്റ്റാ​ഫ്റൂം, ഹാ​ൾ, സ്റ്റോ​ർ​റൂം, ര​ണ്ട് അ​റ്റാ​ച്ച്ഡ് ടോയ്‌ലറ്റു​ക​ൾ, ഒ​രു കോ​മ​ണ്‍ ടോയ്‌ലറ്റ്, സ്റ്റെ​യ​ർ റൂം, ​വ​രാ​ന്ത, റാ​ന്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു നി​ർ​മാ​ണം. നി​ല​വി​ൽ ഒ​രു ഡോ​ക്ട​റി​ന്‍റെ​യും സ്റ്റാ​ഫി​ന്‍റെ​യും സേ​വ​ന​മാ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

പാ​ണാ​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നൂ​റി​ലേ​റെ ആ​ളു​ക​ൾ ദി​നം​പ്ര​തി ഡി​സ്പെ​ൻ​സ​റി​യി​ൽ എ​ത്താ​റു​ണ്ടെ​ന്നും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ കെ​ട്ടി​ടം സ​ജ്ജ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​നം ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കാ​നാ​വു​മെ​ന്നും ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല​യു​ള്ള മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മേ​രി മാ​ർ​ഗ്ര​റ്റ് പ​റ​ഞ്ഞു.

2020 സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ എ​ല്ലാ പി​ന്തു​ണ​യും, ഒ​പ്പം കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം വ​ള​രെ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.