ബി​രു​ദ​ദാ​നച്ചട​ങ്ങ് നടത്തി
Saturday, January 16, 2021 10:53 PM IST
ചെ​ങ്ങ​ന്നൂ​ർ: സാ​ങ്കേ​തി​ക വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന പ്ര​വ​ണ​ത രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ അ​സ്ഥി​രപ്പെടു​ത്തുമെന്നും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​ക്ക് അ​ക​ത്ത് തൊ​ഴി​ൽ നേ​ടു​ന്ന​ത് രാ​ജ്യപു​രോ​ഗ​തി​യു​ടെ അ​വ​ശ്യ​ക​തയാ​ണെ​ന്നും മു​ൻ രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്രഫ. പി.ജെ. കു​ര്യ​ൻ. ചെ​ങ്ങ​ന്നൂ​ർ സെന്‍റ് തോ​മ​സ് കോ​ളജ് ഓ​ഫ് എ​ൻ​ജി​നിയ​റിംഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജിയി​ലെ 2016-20 ബാ​ച്ച് ബിടെ​ക് വി​ദ്യാ​ർഥിക​ളു​ടെ ബി​രു​ദ​ദാ​നച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ഇ​രു​നൂ​റോ​ളം വി​ദ്യാ​ർ​ഥിക​ളാ​ണ് എ​ൻ​ജി​നിയ​റി​ംഗ് ബി​രു​ദദാ​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷാ​ജ​ൻ കു​ര്യാക്കോ​സ്, സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ​മി​തി​യാ​സ് എ.​പി. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.