നെ​ൽ​കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന ബ​ജ​റ്റ്: ഡോ. ​കെ.​സി.​ ജോ​സ​ഫ്
Saturday, January 16, 2021 10:55 PM IST
രാ​മ​ങ്ക​രി: ബ​ജ​റ്റ് കു​ട്ട​നാ​ട​ൻ നെ​ൽ​കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന​താ​ണെ​ന്നും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 28 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തും നെ​ൽ​കൃഷി വി​ക​സ​ന​ത്തി​ന് 116 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തും ഈ ​മേ​ഖ​ല​യോ​ട് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നു​ള്ള ക​രു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ.​ കെ.​സി.​ ജോ​സ​ഫ് പറഞ്ഞു. ജ​നാ​ധിപ​ത്യ കേ​ര​ള കോ​ണ്‍​ഗ്രസ് കു​ട്ട​നാ​ട് നി​യോ​ജ​കമ​ണ്ഡ​ലം നേതൃയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്രസി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കെ.​സി.​ ജോ​സ​ഫ്, തോ​മ​സ് കോ​ര, ഷി​ബു മ​ണ​ല, സാ​ജ​ൻ സെ​ബാ​സ്റ്റ്യൻ, ജേ​ക്ക​ബ് സാ​ണ്ട​ർ, ലി​സ​മ്മ ജോ​ണ്‍​സ​ണ്‍, ബാ​ബു മ​ണ്ണാം​തു​രു​ത്തി, ബേ​ബി ചെ​റി​യാ​ൻ, ബാ​ബു ആ​റു​പ​റ, ജയിം​സ് ക​ല്ലു​പാ​ത്ര, മെ​ർ​ളി​ൻ ബൈ​ജു, റോ​ജി മ​ണ​ല എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.