നൈ​മി​ഷാ​ര​ണ്യം പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​ദ്ഘാ​ട​നം
Sunday, January 17, 2021 10:44 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ പാ​ല​സ് വാ​ർ​ഡ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​മി​ഷാ​ര​ണ്യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, നൈ​മി​ഷാ​ര​ണ്യം പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി വ്യ​വ​സാ​യി സി.​എ​സ്. മോ​ഹ​ൻ ന​ൽ​കി​യ സേ​വാ വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് നി​ർ​വ​ഹി​ച്ചു. സം​ഘ​ട​നാ ചെ​യ​ർ​മാ​ൻ ഡോ. ​വി​ഷ്ണു ന​ന്പൂ​തി​രി അ​ധ്യ​ഷ്യ​ത വ​ഹി​ച്ചു.
സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി രാ​മ​നാ​ഥ് എ​സ്. അ​ണ്ണാ​വി​യു​ടെ സേ​വ​നം നൈ​മി​ഷാ​ര​ണ്യ​ത്തി​ന് ന​ൽ​കു​ന്ന വ​ൻ അ​വ​സ​ര​ങ്ങ​ൾ​ക്കു​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​സി. മു​ര​ളീ​ധ​ര​ൻ പി​ള്ള, ഡോ. ​കെ. വേ​ണു​ഗോ​പാ​ൽ, ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ഫൈ​സ​ൽ, സ​ജേ​ഷ് ച​ക്കു​പ​റ​ന്പി​ൽ, എ. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ആ​ർ.​ര​മേ​ഷ്, സു​മ, എം.​ആ​ർ.​ പ്രേം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നൈ​മി​ഷാ​ര​ണ്യം സെ​ക്ര​ട്ട​റി രം​ഗ​നാ​ഥ് എ​സ്. അ​ണ്ണാ​വി സ്വാ​ഗ​ത​വും പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​ഷ്ണു ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.