വി​വാ​ദ​ങ്ങ​ൾ​ക്ക​ല്ല, വി​ക​സ​ന​ത്തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി ​സു​ധാ​ക​ര​ൻ
Sunday, January 17, 2021 10:44 PM IST
കാ​യം​കു​ളം: വി​വാ​ദ​ങ്ങ​ൾ​ക്ക് പു​റ​കെ പോ​കാ​തെ കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യി​ലെ​യും വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ‌​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത്‌ ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ കീ​ഴി​ൽ സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ട്ടേ​ൽ പാ​ലം സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു.
മി​ക​വാ​ർ​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി വ​കു​പ്പി​ന്‍റെ മു​ഖ​മു​ദ്ര മി​ക​ച്ച​താ​ക്കി മാ​റ്റാ​ൻ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി നൂ​ത​ന രീ​തി​യി​ലാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഇ​ന്ന് റോ​ഡു​ക​ളും പാ​ല​ങ്ങ​ളും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് നി​ർ​മിക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ച ജി​ല്ല​യാ​ണ് ആ​ല​പ്പു​ഴ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. എ.​എം ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി.
ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​നെ​യും കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളെ​യും കാ​യം​കു​ളം പ​ട്ട​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​ണ് മു​ട്ടേ​ൽ പാ​ലം. കാ​ല​ങ്ങ​ളാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ലം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മു​ൻ​കൈ​യെ​ടു​ത്താ​ണ് നി​ർ​മാ​ണ​ത്തി​നാ​യി 7.55 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ശ​ശി​ക​ല, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് പ​വ​ന​നാ​ഥ​ൻ, പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. മ​നോ​മോ​ഹ​ൻ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ മ​ഞ്ജു​ഷ പി ​ആ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​പു​ഷ്പ​ദാ​സ്, എ​സ്.​ലേ​ഖ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ.​സി​നി എ. ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.