തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Monday, January 18, 2021 10:47 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​ർ കു​മ​രം​ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​സി​റി​ൾ നാ​ല്പ​താം​ക​ളം കൊ​ടി​യേ​റ്റി. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്രസം​ഗം-​ഫാ. ഏ​ബ്ര​ഹാം പെ​രു​ന്പ​ള​ത്തു​ശേ​രി, പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ജോ​സ് തെ​ക്കേ​പ്പു​റ​ത്ത്. 12ന് ​ആ​രാ​ധ​ന. നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം.

ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം

അ​ന്പ​ല​പ്പു​ഴ: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് ക​ർ​ഷ​ക​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്നും അ​വ​രെ ദ്രോ​ഹി​ച്ചാ​ൽ ഭാ​ര​ത​ത്തി​ന്‍റെ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​യി മാ​റു​മെ​ന്നും എ​ൽജെഡി സം​സ്ഥാ​ന​കമ്മി​റ്റി​യം​ഗ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ ന​സീ​ർ പു​ന്ന​ക്ക​ൽ പ​റ​ഞ്ഞു. എ​ൽ​ജെ​ഡി അ​ന്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി ക​ച്ചേ​രി​മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ഐ​ക്യ ദാ​ർ​ഢ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സാ​ദി​ഖ് മാ​ക്കി​യി​ൽ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ സി. ​അ​റു​വ​ന്ത​റ, ജ​മാ​ൽ പ​ള്ളാ​ത്തു​രു​ത്തി, സാ​ദി​ഖ് ഉ​ല​ഹ​ൻ, പ​ത്മ ദാ​സ്, ശ്രീ​ജ, രാ​ധാ​കൃ​ഷ്ണ​ൻ ക​ള​ർ​കോ​ട്, എ​ച്ച്. ത​മീം, അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.