കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: മ​ന്ത്രി​യു​ടെ പൊ​ന്നാ​ട വി​ത​ര​ണം നി​ർ​ത്ത​ണ​മെ​ന്ന് ലീ​ഗ്
Monday, January 18, 2021 10:50 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ത​നി​ക്ക് ല​ഭി​ച്ച പൊ​ന്നാ​ട​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പൊ​ന്നാ​ട് ന​ൽ​കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. രോ​ഗവ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​രോ​ഗ്യവ​കു​പ്പ് ഇ​ട​പെ​ട്ട് മ​ന്ത്രി​യെ ഇ​തി​ൽനി​ന്നും വി​ല​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.