ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതു ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്. ഇക്കാര്യത്തിൽ എഐസിസിയുടെ നിർദേശം കെപിസിസി നടപ്പിലാക്കണം.
എല്ലാ ജില്ലകളിലും രണ്ടു വനിതകളെയെങ്കിലും സ്ഥാനാർഥികളായി ഉൾപ്പെടുത്താൻ അതാത് ഡിസിസികൾ തയാറാകണം. മഹിളാ കോണ്ഗ്രസ് ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു, കെപിസിസി ജനറൽ സെക്രെട്ടറിമാരായ എ.എ. ഷുക്കൂർ, അഡ്വ. ഡി. സുഗതൻ, കെപിസിസി സെക്രട്ടറി എം.ജെ. ജോബ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. ശ്യാമള, അഡ്വ. കുഞ്ഞുമോൾ രാജു, ബീന സക്കറിയ, ഷാഹിന പാലക്കാടൻ, സജിമോൾ ഫ്രാൻസിസ്, സെക്രട്ടറിമാരായ സുജ ജോണ്, രോഹിണി ശശികുമാർ, ജയലക്ഷ്മി അനിൽകുമാർ, രമ തങ്കപ്പൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷോളി സിദ്ധകുമാർ, മറിയാമ്മ ഏബ്രഹാം, ജില്ലാ സെക്രട്ടറിമാരായ ഗീതാ ആനന്ദ് രാജ്, ചന്ദ്ര ഗോപിനാഥ്, ആർ. ബേബി, ലതാ രാജീവ്, കൃഷ്ണകുമാരി, ജയശ്രീ വേണുഗോപാൽ, ഉഷാഭാസി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജമീല ബീവി, റോസ് രാജൻ, ഏലിയാമ്മ വർക്കി, ഉഷ അഗസ്റ്റിൻ, ശ്രീദേവി രാജു, ചിത്രാമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വനിതാ ജനപ്രതിനിധികളെ ആദരിച്ചു.