ട്രോളിയിൽ തട്ടി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, January 20, 2021 11:03 PM IST
അ​ന്പ​ല​പ്പു​ഴ: ട്രോ​ളി​യി​ൽ ത​ട്ടി റോ​ഡി​ൽ തെ​റി​ച്ചു വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു.​ പു​റ​ക്കാ​ട് ക​രൂ​ർ പാ​യ​ൽ​ക്കു​ള​ങ്ങ​ര വ​ള​പ്പി​ൽ പു​ത്ത​ൻപു​ര​യ് ക്ക​ൽ ര​വീ​ന്ദ്ര​ൻ-സു​ഭ​ദ്ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​ജി​കു​മാ​ർ (ക​ണ്ണ​ൻ-48) ആ​ണ് മ​രി​ച്ച​ത്.​ ദേ​ശീ​യപാ​ത​യി​ൽ നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ള്ളു ചെ​ത്ത് തൊ​ഴി​ലാ​ളി​യാ​യ ര​ജി​കു​മാ​ർ ബൈ​ക്കി​ൽ പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും മ​റ്റു​ള്ള​വ​രും കാ​റി​ൽ മു​ന്നി​ൽ പോ​യി​രു​ന്നു. പി​ന്നാ​ലെ പോ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്ക് മ​റ്റൊ​രാ​ൾ ത​ള്ളി​ക്കൊ​ണ്ടു വ​ന്ന ട്രോ​ളി​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ര​ജി കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടുവ​ള​പ്പി​ൽ. ഭാ​ര്യ പ്ര​ഭ. മ​ക്ക​ൾ ധ​ന്യ മോ​ൾ, ആ​തി​ര. മ​രു​മ​ക​ൻ അ​ന​ന്തു.