ആ​ല​പ്പു​ഴ ബൈ​പാ​സി​നെ ടോ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Thursday, January 21, 2021 10:46 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​നെ ടോ​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി കേ​ന്ദ്ര ഗ​താ​ഗ​തമ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ന്ന ഉ​പ​രി​ത​ല​ഗ​താ​ഗ​ത​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ലും കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത​മാ​യ മു​ത​ൽമു​ട​ക്കു​ള്ള പ​ദ്ധ​തി എ​ന്ന നി​ല​യ്ക്ക് സം​സ്ഥാ​ന വി​ഹി​ത​ത്തി​ൽ നി​ന്നും ടോ​ൾ ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല ഓ​ച്ചി​റ നാ​ലു​വ​രി പാ​താ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഭാ​വി​യി​ൽ ബൈ​പാ​സ് അ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ന്പോ​ൾ ആ ​റോ​ഡി​ന് ടോ​ൾ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ബൈ​പാ​സി​ന് ടോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ര​ണ്ട് ടോ​ൾ ന​ൽ​കേ​ണ്ടി വ​രും. ജ​ന​ങ്ങ​ൾ​ക്ക് അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള​ള നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്രം പി​ൻ​മാ​റ​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ത്തി​നു മു​ന്പ് ടോ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യ​ധ​നം കൈ​മാ​റി

അ​ന്പ​ല​പ്പു​ഴ: ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച മ​ത്സ്യ​ത്തൊഴി​ലാ​ളി​യു​ടെ​ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ധ​നം കൈ​വാ​റി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി ഈ​റ്റു​വി​ള​ശേ​രി ദേ​വ​രാ​ജ​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നു​ള്ള 50,000 രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദ​ർ​ശ​ന​ൻ ദേ​വ​രാ​ജ​ന്‍റെ ഭാ​ര്യ​ക്ക് പ​ണം കൈ​മാ​റി.