സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നു​മു​ത​ൽ വൈ​എം​സി​എ​യി​ൽ
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീസ് ചാ​ന്പ്യ​ൻ​ഷി​പ്പ്സ് ഇന്നു​മു​ത​ൽ ഫെ​ബ്രു​വ​രി ഏ​ഴു വ​രെ ആ​ല​പ്പു​ഴ വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നീസ് അ​ക്കാ​ദ​മി അ​രീ​ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽനി​ന്നു പ​ങ്കെ​ടു​ക്കു​ന്ന ക​ളി​ക്കാ​രു​ടെ പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദേ​ശീ​യ​ത​ല​ത്തി​ലേ​ക്കു​ള്ള ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ)-​യു​ടെ അം​ഗീ​കാ​ര​മു​ള്ള കേ​ര​ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യരാ​ജ് നി​ർ​വ​ഹി​ക്കും. ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ. ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഹെ​ഡ് പ്ര​ജി​ത് കു​മാ​ർ ഡി., ​ഒ​ളി​ന്പ്യ​ൻ രാ​ധി​കാ സു​രേ​ഷ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

23ന് ​വൈ​എം​സി​എ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​സ് ജെ. ​ബ​ഞ്ച​മി​ൻ കോ​ശി​യും 24ന് ​ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യും 26ന് ​എ.​എം. ആ​രി​ഫ് എം​പി​യും ഡി​സ്ട്രി​ക്ട് ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു​വും 31ന് ​ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നും ആ​ല​പ്പു​ഴ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ന പി.​ജെ. ജോ​സ​ഫും ആ​റി​ന് ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കും ഏ​ഴി​ന് പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നും ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫും സ​മ്മാ​ന​ദാ​നം ന​ട​ത്തും.

വി​വി​ധ മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 350-ലേ​റെ ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കും. ജോ​സ​ഫ് ചാ​ക്കോ ചീ​ഫ് റ​ഫ​റി​യാ​യി​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന ഇ​രു​പ​തി​ലേ​റെ ടെ​ക്നി​ക്ക​ൽ ഒ​ഫീ​ഷ്യ​ൽ​സ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കും. ശാ​രീ​രി​കാ​ക​ലം പാ​ലി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ മ​ത്സ​ര​വേ​ദി​യാ​യ അ​രീ​ന​യി​ലേ​ക്കു കാ​ണി​ക​ൾ​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.