വൃ​ക്ഷ​ത്തൈ ന​ട്ടു
Saturday, January 23, 2021 10:45 PM IST
ആ​ല​പ്പു​ഴ: ക​വ​യ​ിത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യാ​ണ് വൃ​ക്ഷ​ത്തൈ ന​ട്ട​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ സു​ഗ​ത​കു​മാ​രി ടീ​ച്ച​ർ പ​രി​സ്ഥി​തി​ക്കു വേ​ണ്ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പ്ര​ാവ​ർ​ത്തി​ക​മാ​കു​ക​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദേ​വ​ദാ​സ്, സൂ​പ്ര​ണ്ടു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.