ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നി​ല​നി​ർ​ത്തി
Sunday, January 24, 2021 10:32 PM IST
എ​ട​ത്വ: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ൻ അ​ടു​ത്ത ഒ​രു​വ​ർ​ഷം കൂ​ടി നി​ല​നി​ർ​ത്തി. കോ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി​ജ​യ​കു​മാ​റാ​ണ് ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. ഓ​ഡി​റ്റ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ർ​ളി​ൻ ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സു​ര​മ്യ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റി​നേ​ഷ് ബാ​ബു, ലി​ബി​മോ​ൾ വ​ർ​ഗീ​സ്, ലി​നി ജോ​ളി, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്:
18 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ 20 പ​രാ​തി​ക​ളി​ൽ 18 എ​ണ്ണം തീ​ർ​പ്പാ​ക്കി. ഒ​രു പ​രാ​തി ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ർ​ടി​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രാ​തി​ക​ളി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ എ.​അ​ല​ക്സാ​ണ്ട​ർ നി​ർദേശം ന​ൽ​കി. അ​ഡി​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ജെ. ​മോ​ബി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.