റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, January 25, 2021 10:17 PM IST
ആ​ല​പ്പു​ഴ: പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലേ​ക്കു​ള്ള വ​ഴി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ക​മ്മീ​ഷ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ വ​ഴി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
നാ​ട്ടു​കാ​ർ ഭൂ​മി കൈ​മാ​റു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഏ​ഴ് വീ​ട്ടു​കാ​രാ​ണ് വ​ഴി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. വ​യോ​ധി​ക​യാ​യ പ്ര​സ​ന്ന​കു​മാ​രി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.