തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ ഇ​നി വ​നി​ത​ക​ൾ തെ​ങ്ങു​ക​യ​റും
Tuesday, February 23, 2021 10:48 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​നി വ​നി​ത​ക​ൾ തെ​ങ്ങു​ക​യ​റും. മ​ഹി​ളാ കി​സാ​ൻ ശ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം വ​നി​ത​ക​ൾ​ക്കു​ള്ള തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. തെ​ങ്ങു​ക​യ​റ്റ സ്ത്രീ​ക​ൾ​ക്ക് സ്ഥി​ര​വ​രു​മാ​നം ല​ഭ്യ​മാ​കു​ന്ന​തോ​ടൊ​പ്പം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം പ​ദ്ധ​തി വ​ഴി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മ​ഹി​ളാ കി​സാ​ൻ ശക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് യ​ന്ത്ര​വ​ത്കൃ​ത തെ​ങ്ങു​ക​യ​റ്റ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ​ക്കാ​ണ് തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​കും തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലാ​ളി സം​ഘം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൂ​ലി ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തു​ത​ല വിഇഒ​മാ​ർ​ക്കാ​ണ് ഏ​കോ​പ​ന ചു​മ​ത​ല.