പാ​ൽ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്ന്
Wednesday, February 24, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ പെ​ട്ടെ​ന്ന് പി​രി​ഞ്ഞുപോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​ൽ വാ​ങ്ങി​യാ​ലു​ട​ൻ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പു​ന്ന​പ്ര മി​ൽ​മ ഡ​യ​റി മാ​നേ​ജ​ർ വി.​എ​സ്. മു​രു​ക​ൻ, മി​ൽ​മ മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ മാ​നേ​ജ​ർ ബി. ​സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​വ​ർ പാ​ൽ വാ​ങ്ങി​യാ​ലു​ട​ൻ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണം.​യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പാ​ൽ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വി​ൽ സൂ​ക്ഷി​ക്കു​ക​യോ വെ​ള്ള​ത്തി​ലി​ട്ട് സൂ​ക്ഷി​ക്കു​ക​യോ ചെ​യ്യ​രു​ത്. അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വി​ൽ ഏ​റെ നേ​രം സൂ​ക്ഷി​ച്ച​തി​നു ശേ​ഷം ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ൽ പി​ന്നീ​ട് സൂ​ക്ഷി​ച്ചാ​ലും പാ​ൽ കേ​ടാ​കും. തു​ട​ർ​ച്ച​യാ​യി എ​ട്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ സൂ​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ നി​ശ്ചി​തസ​മ​യം പാ​ൽ കേ​ടു​കൂ​ടാ​തി​രി​ക്കൂ. ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ൽ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും വാ​ങ്ങാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മി​ൽ​മ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.