ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണമെന്ന്
Thursday, February 25, 2021 10:37 PM IST
തു​റ​വൂ​ർ: ച​ന്തി​രൂ​രി​ൽ നി​ർ​മിക്കു​ന്ന ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​നു മു​ൻ​പാ​യി പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​രൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ട്ടേ​റെ​പ്പേ​ർ ജോ​ലി ചെ​യ്യു​ന്ന മ​ത്സ്യ സം​സ്കര​ണ മേ​ഖ​ല​യു​ടെ നി​ല​നി​ല്പി​ന് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ആ​വ​ശ്യ​മാ​ണ്. അ​തുപോ​ലെത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ ദൂരീ​ക​രി​ച്ച് അ​വ​രു​ടെ സ​ഹ​ക​ര​ണ​വും ആ​വ​ശ്യ​മാ​ണ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.