പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം തീ പീടിച്ചത് പരിഭ്രാന്തി പരത്തി
Thursday, February 25, 2021 10:37 PM IST
എ​ട​ത്വ: വി​ള​വെ​ടു​പ്പ് അ​ടു​ത്ത പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം തീ പ​ട​ർ​ന്നത് പരിഭ്രാന്തി പരത്തി. തീ ​നാ​ട്ടു​കാ​രു​ടേ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റേയും സ​ഹാ​യ​ത്താ​ൽ അ​ണ​ച്ചു. ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട കേ​ള​മം​ഗ​ലം തു​ണ്ട​ത്തി​ൻ വ​ര​ന്പി​ന​കം പാ​ട​ത്തി​നു സ​മീ​പ​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്ത് റോ​ഡ​രു​കി​ലെ ഉ​ണ​ക്ക​പ്പുല്ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ തീ ​പ​ട​രു​ന്ന​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

തീ ​പ​ട​ർ​ന്ന സ്ഥ​ല​ത്തു​നി​ന്ന് നൂ​റു മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ​റ​ന്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. കു​ട്ടി​ക​ൾ വി​ളി​ച്ചു​കൂ​വി​യ​തി​നെത്തുട​ർ​ന്ന് നാ​ട്ടു​കാ​രും ക​ർ​ഷ​ക​രും ഓ​ടി​യെ​ത്തു​ന്പോ​ഴേ​ക്കും വി​ള​വെ​ത്തി​യ നെ​ല്ലി​നു സ​മീ​പം തീ ​എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി പാ​ട​ത്തേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ വെ​ള്ളം ഒ​ഴി​ച്ചു തീ അണ യ്ക്കൻ ശ്രമിച്ചു.

ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​ തീ ​പൂ​ർ​ണമാ​യും അ​ണ​ച്ചു. അ​ടു​ത്ത യാ​ഴ്ച വി​ള​വെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പാ​ട​ത്തി​നു സ​മീ​പ​ത്താ​ണ് തീ ​പ​ട​ർ​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഒ​രേപോ​ലെ തീ ​പ​ട​ർ​ന്ന​ത് അന്വേ ഷിക്കണമെന്നുംആ​രോ തീ ​പ​ട​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും പാ​ട​ശേ​ഖ​രസ​മ​തി സെ​ക്ര​ട്ട​റി ജയിം​സു​കു​ട്ടി പ​റ​ഞ്ഞു.