കി​ഴി​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് പ​ക​ൽക്കൊള്ള​യെന്ന്
Thursday, February 25, 2021 10:37 PM IST
മ​ങ്കൊ​ന്പ്: വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും ആ​രം​ഭി​ച്ച​തോ​ടെ കി​ഴി​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് പ​ക​ൽക്കൊള്ള​യാ​ണ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (ജെ) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ ആ​രോ​പി​ച്ചു. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പാ​ഡി മാ​ർ​ക്ക​റ്റി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേശം കാ​റ്റി​ൽപ​റ​ത്തി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​ര​ണ ഏ​ജ​ൻ​സി​ക​ളും പാ​ഡി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥന്മാ​രും ത​മ്മി​ൽ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. കി​ഴി​വി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​യ​ത്തി​ൻ നി​ന്നും സ​പ്ലൈ​കോ ഉ​ദ്യോ​സ്ഥരും ഏ​ജ​ൻ​സി​ക​ളും പി​ൻ​മാ​റ​ണ​മെ​ന്നും ജി​ല്ലാഭ​ര​ണ​കൂ​ടം ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​വ​ശ്യ​പ്പെ​ട്ടു.