നെല്ലിന്‍റെ സം​ഭ​ര​ണ​ച്ചെലവ് കർഷകന് ഇരുട്ടടിയാകുന്നു
Thursday, February 25, 2021 10:37 PM IST
മ​ങ്കൊ​ന്പ്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും കീ​ട​ബാ​ധ​യെ​യു​മെ​ല്ലാം അ​തി​ജീ​വി​ച്ചു നെ​ല്ലു​വി​ള​യി​ച്ച് വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ​ച്ചെല​വു​ക​ൾ അ​ധി​ക ബാ​ധ്യ​ത​യാ​കു​ന്നു.
നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന സ​ബ്സി​ഡി തു​ക​യു​ടെ 20 ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് ക​ർ​ഷ​ക​ർ​ക്കു ചെ​ല​വാ​കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചു കൂ​ലി വ​ർ​ധിപ്പി​ക്കു​ന്ന​തു മൂ​ല​മാ​ണ് ഹാ​ൻ​ഡ്‌ലിം​ഗ് ചാ​ർ​ജ് ക​ർ​ഷ​ക​ർ​ക്കു താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​കു​ന്ന​ത്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കൂ​ലി നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഐ​ആ​ർ​സി തീ​രു​മാ​നം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് കു​ട്ട​നാ​ട്ടി​ൽ കൂ​ലിവ​ർധന​ തു​ട​രു​ന്ന​ത്. ഐ​ആ​ർ​സി നി​ശ്ച​യി​ച്ചു​ട്ട​ള്ള​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യ​ത്യ​സ്ത കൂ​ലി നി​ര​ക്കു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

നേ​ര​ത്തെ 2017 ലാ​ണ് ഐ​ആ​ർ​സി യോ​ഗം കൂ​ടി കു​ട്ട​നാ​ട്ടി​ലെ കൂ​ലി​നി​ര​ക്കു​ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ൽ നെ​ല്ല് ചാ​ക്കി​ൽ നി​റ​ച്ച് തൂ​ക്കി വ​ള്ള​ത്തി​ൽ ക​യ​റ്റു​ന്ന​തി​ന് (35 രൂ​പ വാ​രു​കൂ​ലി​യ​ട​ക്കം) 120 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 120 മു​ത​ൽ 140 രൂ​പ വ​രെ ചു​മട്ടുകൂ​ലി​യും 45 രൂ​പ വ​രെ വാ​രു​കൂ​ലി​ക്കും പു​റ​മെ വ​ള്ള​ക്കൂ​ലി​യും ചേ​ർ​ത്ത് 225 രൂ​പ വ​രെ ഇ​തി​നാ​യി ക​ർ​ഷ​ക​രി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ വാ​ങ്ങു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ ഐ​ആ​ർ​സി ചേ​ർ​ന്ന് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ലി​യി​ൽനി​ന്നും 20 ശ​ത​മാ​നം വ​ർ​ധിപ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ത​ങ്ങ​ൾ​ക്കു താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ, ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​ക​ൾ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് ഐ​ആ​ർ​സി സ​മി​തി.

തൊ​ഴി​ലാ​ളി​ക​ൾ അ​മി​തകൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​ർ യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ ശ്രദ്ധയി​ൽപ്പെടു​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​കും മു​ൻ​പ് ക​ർ​ഷ​ക​ർ, തൊ​ഴി​ലാ​ളി​പ്ര​തി​നി​ധി​ക​ൾ, യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി കു​ട്ട​നാ​ട്ടി​ൽ സം​ഭ​ര​ണ​കൂ​ലി​ക​ൾ​ക്ക് ഏ​കീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.