മ​ത്സ്യസ​ങ്കേ​തം പ​ദ്ധ​തി​യു​മാ​യി തു​റ​വൂ​ർ അ​ക്വാ​ക​ൾ​ച്ച​ർ യൂ​ണി​റ്റ്
Friday, February 26, 2021 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ത്സ്യ​പ്ര​ജ​ന​നം സു​ര​ക്ഷി​ത​മാ​ക്കി മ​ത്സ്യ​സ​ന്പ​ത്ത് സം​ര​ക്ഷി​ക്കു​ക​യെ​ന്ന നൂ​ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ന്പ​നാ​ട് കാ​യ​ലി​ൽ മ​ത്സ്യസ​ങ്കേ​ത​ങ്ങ​ൾ ഒ​രു​ക്കി തു​റ​വൂ​ർ അ​ക്വാ​ക​ൾ​ച്ച​ർ യൂ​ണി​റ്റ്. വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​കാ​രം ചേ​ർ​ത്ത​ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ ത​ണ്ണീ​ർ​മു​ക്കം, പ​ള്ളി​പ്പു​റം, മു​ഹ​മ്മ എ​ന്നീ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഇ​തു​വ​രെ എ​ട്ടു മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ചേ​ന്നംപ​ള്ളി​പ്പു​റ​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് തു​റ​വൂ​ർ അ​ക്വാ​ക​ൾ​ച്ച​ർ യൂ​ണി​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രു യൂ​ണി​റ്റി​ന് 2,60,000 രൂ​പ മു​ത​ൽ മു​ട​ക്കി​ൽ മു​ള​ങ്കു​റ്റി​ക​ൾ ഉ​പ​യോ​ഗി​ച്ച് കാ​യ​ൽ പ്ര​ദേ​ശ​ത്ത് അ​തി​രു തി​രി​ച്ച് ര​ണ്ടു ഹെ​ക്ട​ർ സ്ഥ​ല​ത്ത് സി​മ​ന്‍റ് റിം​ഗു​ക​ളും സി​മ​ന്‍റ് പൈ​പ്പു​ക​ളും ഓ​ല​യും ചി​ര​ട്ട​യും നി​ക്ഷേ​പി​ച്ചാ​ണ് മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

കാ​യ​ലി​ലെ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നു​ള്ള ഇ​ട​ങ്ങ​ൾ കു​റ​യു​ന്ന​ത് ക​ണ​ക്കാ​ക്കി​യാ​ണ് മ​നു​ഷ്യ നി​ർ​മി​ത മ​ത്സ്യപ്ര​ജ​ന​ന ഇ​ട​ങ്ങ​ൾ​ക്കു വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​കാ​രം തു​ട​ക്ക​മി​ട്ട​ത്. മ​ത്സ്യസ​ങ്കേ​ത​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടെ പ്ര​ജ​ന​ന പ്രാ​യ​മെ​ത്തി​യ മീ​നു​ക​ൾ​ക്ക് റിം​ഗു​ക​ളി​ലും പൈ​പ്പു​ക​ളി​ലും ഓ​ല​യി​ലും ചി​ര​ട്ട​യി​ലും മു​ട്ട​പ​തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​തി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ചെ​റു​സ​സ്യ​ങ്ങ​ളേ​യും മ​റ്റും ആ​ഹാ​ര​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ർ​മിച്ചി​രി​ക്കു​ന്ന മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളെ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധി​ത മേ​ഖ​ല​യാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.