നീ​ന ഏ​ബ്ര​ഹാ​മി​ന് മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​ക്കു​ള്ള പു​ര​സ്കാ​രം
Friday, February 26, 2021 10:33 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​റും ബി​എ വൊ​ക്കേ​ഷ​ണ​ൽ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി​രു​ന്ന നീ​ന ഏ​ബ്ര​ഹാം 2019-20 വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മി​ക​ച്ച വോ​ള​ന്‍റി​യ​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി. നീ​ന​ ഏബ്രഹാമിനെ ഈ ​നേ​ട്ട​ത്തി​ൽ എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് മാ​ത്യു എം, ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ റ​വ. ഡോ. ​റെ​ജി പ്ലാ​ത്തോ​ട്ടം, ഡോ. ​ബെ​ന്നി മാ​ത്യു, റ​വ. ഡോ.​ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
2020 ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്ത എ​ൻഎ​സ്എ​സ് സം​ഘ​ത്തി​ൽ നീ​ന​യും പ​ങ്കാ​ളി​യാ​യി​രു​ന്നു. ത​ന്‍റെ ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണം ത​ന്‍റെ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും സ​ഹ​പാ​ഠി​ക​ളും ന​ൽ​കി​യ പി​ന്തു​ണ​യാ​ണെ​ന്ന് നീ​ന പ​റ​ഞ്ഞു.
ബംഗളൂരു മാ​ർ​ത്താ​ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ഏ​ബ്ര​ഹാം- മേ​ഴ്സി ഏ​ബ്ര​ഹാം ദന്പതിക ളുടെ മകളാണ്.