ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മാ​ർ​ച്ച് ഒ​ന്നുമു​ത​ൽ കൈ​പ്പ​റ്റാം
Friday, February 26, 2021 10:38 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന ഇ​ഹെ​ൽ​ത്ത് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഏ​കീ​കൃ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. എ​ഫ് ബ്ലോ​ക്കി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​റി​ൽനി​ന്നും യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് കൈ​പ്പ​റ്റാ​ൻ സാ​ധി​ക്കും. ഇ​തി​നാ​യി ആ​ധാ​ർ കാ​ർ​ഡ്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ കൊ​ണ്ടുവ​ര​ണം. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നാ​യി ഓ​രോ വ്യ​ക്തി​യു​ടേ​യും വി​വ​ര​ങ്ങ​ൾ അ​ത​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന​കം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ആ​ധാ​ർ കാ​ണി​ക്കു​ന്പോ​ൾ മൊ​ബൈ​ലി​ൽ വ​രു​ന്ന സ​ന്ദേ​ശ​മ​നു​സ​രി​ച്ച് വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ബാ​ർ​കോ​ഡ് അ​ധി​ഷ്ഠി​ത കാ​ർ​ഡ് ന​ൽ​കും. ഈ ​കാ​ർ​ഡ് കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഉ​പ​യോ​ഗി​ക്കാം. ആ​ശു​പ​ത്രി​യി​ൽ വ​രു​ന്പോ​ൾ ഒ​പി ചീ​ട്ടിനും ചി​കി​ത്സ വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും. യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​പി ചീ​ട്ടു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഒ​പി​ക​ളോ​ടു ചേ​ർ​ന്നു​ള്ള കി​യോ​സ്കു​ക​ൾ വ​ഴി എ​ളു​പ്പ​ത്തി​ൽ ഒ​പി ചീ​ട്ട് പു​തു​ക്കാ​നും സാ​ധി​ക്കും.