റെയി​ൽ​വേ ക്രോ​സ് ബാ​രി​യ​ർ ടിപ്പറിടിച്ച് ത​ക​രാ​റി​ലാ​യി
Saturday, February 27, 2021 10:25 PM IST
മാ​വേ​ലി​ക്ക​ര: ബു​ദ്ധ​ജം​ഗ്ഷ​ൻ-​ക​ല്ലു​മ​ല റോ​ഡി​ലെ റെ​യി​ൽ​വേ ല​വ​ൽ​ക്രോ​സി​ലെ ക്രോ​സ് ബാ​രി​യ​ർ ടി​പ്പ​ർ ഇ​ടി​ച്ചു ത​ക​ർ​ന്നു. ഇ​തോ​ടെ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ 10.40നു ​ഗേ​റ്റ് തു​റ​ന്നു കി​ട​ക്ക​വേ​യാ​ണു സം​ഭ​വം. ക​റ്റാ​നം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ർ​ലോ​റി റോ​ഡി​ന്‍റെ വ​ട​ക്കു​വ​ശം ചേ​ർ​ത്തെ​ടു​ത്ത​പ്പോ​ൾ ല​വ​ൽ​ക്രോ​സി​ന്‍റെ ക്രോ​സ് ബാ​രി​യ​റി​ലെ ച​ങ്ങ​ല ഭാ​ഗം ലോ​റി​യി​ൽ കു​ടു​ങ്ങി. ഇ​ത​റി​യാ​തെ ലോ​റി മു​ന്നോ​ട്ടു നീ​ങ്ങി​യ​തോ​ടെ ക്രോ​സ് ബാ​രി​യ​റി​നും ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റ് പി​ന്നീ​ട് അ​ട​ച്ച​തി​നുശേ​ഷം തു​റ​ന്ന​പ്പോ​ൾ ക്രോ​സ് ബാ​രി​യ​ർ ശ​രി​യാ​യ വി​ധ​ത്തി​ൽ ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​ഞ്ഞ​തോ​ടെ ഗേ​റ്റ് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​മെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഗേ​റ്റ് തു​റ​ന്നു വാ​ഹ​നഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്.