ദേ​വ​ന​ന്ദ​യ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം
Saturday, February 27, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​വ​ന​ന്ദ​യ്ക്ക് സു​ര​ക്ഷി​ത​ത്വമൊ​രു​ക്കി വ്യാ​സ​മ​ഹാ​സ​ഭ. പാ​തിവ​ഴി​യി​ൽ നി​ല​ച്ചു​പോ​യ വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യാ​ണ് വ്യാ​സ​മ​ഹാ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. പ​ഠി​ക്കാ​ൻ മൊ​ബൈ​ലും സു​ര​ക്ഷി​ത​ത്വ​മു​ള്ള വീ​ടു​മി​ല്ല എ​ന്ന വാ​ർ​ത്ത​യെത്തുട​ർ​ന്നാ​ണ് വ്യാ​സ​മ​ഹാ​സ​ഭ വീ​ടു നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ഇ​ല്ല​ത്തുപ​റ​ന്പി​ൽ ര​മ്യ​യു​ടെ മ​ക​ളാ​ണ് ഏ​ഴാം ക്ലാ​സു​കാ​രി ദേ​വ​ന​ന്ദ. ര​മ്യ​യു​ടെ മാ​താ​വ് ശോ​ഭ​ന​യ്ക്കൊപ്പ​മാ​ണ് ദേവനന്ദ ക​ഴി​യു​ന്ന​ത്. ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് മ​ത്സ്യ​ത്തൊഴി​ലാ​ളി​യാ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തെത്തുട​ർ​ന്ന് വീ​ടു നി​ർ​മാണം നി​ല​യ്ക്കു​ക​യും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ൽ ഈ ​കു​ടു​ംബം എ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വ്യാ​സ മ​ഹാ​സ​ഭ നി​ർ​മാണം ഏ​റ്റെ​ടു​ക്കു​ക​യും വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​ക​യും ചെ​യ്ത​ത്. ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യാ​സ​മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​വ​ൻ ശാ​ന്തി വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​പ​ര​മേ​ശ്വ​ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​പ​ദേ​ശ​കസ​മി​തി അം​ഗം വി.​സി. റാം ​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെപി ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ചി​ത്ത് ശ്രീ​നി​വാ​സ്, അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ ബി.​ പു​ഷ്പ​രാ​ജ​ൻ, വ്യാ​സ സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.