തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ പൂ​ർ​ണം
Saturday, February 27, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ പൂർണം. കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക്ക് തീ​റെ​ഴു​താ​ൻ തു​നി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജിവയ്ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സും ധീ​വ​ര​സ​ഭ​യു​മാ​ണ് ഇ​ന്ന​ലെ തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. തീ​ര​ദേ​ശ ഹ​ർ​ത്താ​ലി​ന് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യൊ ന്ന​ട​ങ്കം പി​ന്തു​ണ ന​ൽ​കി. മ​ത്സ്യബ​ന്ധ​ന ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ലി​റ​ങ്ങി​യി​ല്ല. തു​റ​മു​ഖ​ങ്ങ​ളും അ​ട​ഞ്ഞുകി​ട​ന്നു. തീ​ര​ദേ​ശ ഹ​ർ​ത്താ​ൽ പൂ​ർ​ണ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ധീ​വ​ര​സ​ഭാ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.