ജില്ലയിൽ 308 പേർക്കുകൂടി കോവിഡ്
Saturday, February 27, 2021 10:30 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 308 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തുനി​ന്നും രണ്ടു​പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​താ​ണ്. 304 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ളു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 578​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 74403 പേ​ർ രോ​ഗമു​ക്ത​രാ​യി. 3551 ​പേ​ർ ചി​കി​ത്സ​യി​ലുണ്ട്.

146 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 531 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2048 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 42 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 1612 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 885 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും നി​ർ​ദേ​ശി​ച്ചു. 6419 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​റു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 162 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 139 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 14465 പേ​രെ താ​ക്കീ​തും ചെ​യ്തു വി​ട്ട​യ​ച്ചു.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് മൂ​ന്ന്, വ​ട​ക്ക് തീ​ണ്ടാ​ത്ത​റ ഭാ​ഗം, തെ​ക്ക് മ​ധു​ക്ക ഭാ​ഗം, കി​ഴ​ക്ക് വ​ണ്‍​പ​റ​ന്പ് ഭാ​ഗം, പ​ടി​ഞ്ഞാ​റ് വ​ല്ല​യി​ൽ​ചി​റ ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ള​ക്ട​ർ ക​ണ്ടെ​യ്മെ​ന്‍റ്സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു. ത​ക​ഴി വാ​ർ​ഡ് ഒ​ന്ന്, ര​ണ്ട്,12, 14, ക​രു​വാ​റ്റ വാ​ർ​ഡ് 15, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് എ​ട്ടി​ൽ കി​ഴ​ക്ക് പ​ന്നം​പ​റ​ന്പ്, പ​ടി​ഞ്ഞാ​റു ക​ള​ത്തി​ൽ, വ​ട​ക്ക് മി​ങ്ങ​രം, തെ​ക്ക് തെ​ക്കേ​ക​ള​ത്തി​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി.