കു​ട്ടി​യെ ബി​യ​ർ കു​ടി​പ്പി​ച്ച​താ​യി അച്ഛന്‍റെ പ​രാ​തി
Sunday, February 28, 2021 10:35 PM IST
ഹ​രി​പ്പാ​ട് : ഭാ​ര്യ​യും ഭാ​ര്യ​യു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് ഏ​ഴു​വ​യ​സു​കാ​ര​ൻ മ​ക​നെ നി​ർ​ബ​ന്ധി​ച്ചു ബി​യ​ർ കു​ടി​പ്പി​ച്ച​താ​യി ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി. ജോ​ലി സം​ബ​ന്ധ​മാ​യി നാ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത്, വാ​ട​ക വീ​ടി​ന​ടു​ത്തു താ​മ​സി​ച്ചി​രു​ന്ന യു​വാ​വു​മാ​യി ഭാ​ര്യ അ​ടു​പ്പ​ത്തി​ലാ​യെ​ന്നും മ​ക​നെ ബി​യ​ർ കു​ടി​പ്പി​ച്ച​താ​യു​മാ​ണ് ഭ​ർ​ത്താ​വ് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ മൊ​ഴി ഉ​ട​ൻ എ​ടു​ക്കു​മെ​ന്നു സി​ഐ ആ​ർ. ഫ​യാ​സ് പ​റ​ഞ്ഞു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മൊ​ഴി എ​ടു​ത്തി​രു​ന്നു.