യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ
Tuesday, March 2, 2021 10:52 PM IST
അ​ന്പ​ല​പ്പു​ഴ: വി​വാ​ഹനി​ശ്ച​യം ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ മ​ക​ൾ മ​രി​ച്ച​ത​റി​ഞ്ഞ് മാ​താ​വ് കൈഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് പു​ത്ത​ൻന​ട ക​ണി​യാപ​റ​ന്പി​ൽ സ​ത്യ​പാ​ല​ന്‍റെ മ​ക​ൾ സാ​ന്ദ്ര(21)യാ​ണ് മ​രി​ച്ച​ത്.​ ജൂ​ണി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്.​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ഉ​ട​ൻത​ന്നെ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ളു​ടെ മ​ര​ണവി​വ​ര​മ​റി​ഞ്ഞ് മാ​താ​വ് സി​ബി കൈ ​ഞ​ര​ന്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.​ ഇ​വ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളജ് ആശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സാ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ.

പു​ക​യി​ല ഉ​ത്പന്നം പി​ടി​കൂ​ടി

എ​ട​ത്വ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്നം പി​ടി​കൂ​ടി. എ​ട​ത്വ കോ​ഴി​മു​ക്ക് മാ​രാ​മു​റ്റം മ​നോ​ജി​ന്‍റെ ക​ട​യി​ൽനി​ന്ന് 555 പാ​ക്ക​റ്റ് ഹാ​ൻ​സാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ട​ത്വ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉത്പന്നം പി​ടി​ച്ചെ​ടു​ത്ത​ത്. കോ​വി​ഡ് ടെ​സ്റ്റി​നു ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സിഐ പ്ര​താ​പ​ച​ന്ദ്ര​ൻ, എ​സ്ഐ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, ഷാം​ജി​ത്ത്, എഎ​സ്ഐ ​സോ​ബി ചാ​ക്കോ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സു​നി​ൽ, ഗോ​പ​ൻ, സി​പി​ഒ വി​ഷ്ണു, ഹോം ​ഗാ​ർ​ഡ് ശി​വ​രാ​മ​ൻ എ​ന്നി​വ​ർ റെയ്​ഡി​നു നേ​തൃ​ത്വം ന​ൽ​കി.