സ​ർ​ക്കാ​ർ കേരള ജ​ന​ത​യു​ടെ ശാ​പ​മെ​ന്ന് എ.​എ. അ​സീ​സ്
Wednesday, March 3, 2021 10:05 PM IST
മാ​ന്നാ​ർ: പി​റ​ക്കാ​ൻ പോ​കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു​പോ​ലും കോ​ടി​ക​ളു​ടെ ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ കേ​ര​ള സ​ർ​ക്കാ​ർ, ജ​ന​ത​യു​ടെ ശാ​പ​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്. പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലൂ​ടെ പി​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥിക​ളെ വ​ഞ്ചി​ച്ച​തും മ​ത്സ്യ​മേ​ഖ​ല​യേ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്താ​നു​ള്ള ഗൂ​ഢ പ​ദ്ധ​തി​യും രാ​ജ്യ​ത്തെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ല്ലാം ല​ജ്ജി​ച്ചു ത​ല​കു​നി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.
ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ​യും ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​പ്പി​ൽ സു​രേ​ഷി​ന്‍റെ​യും മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ർ​എ​സ്പി​യി​ൽ ചേ​ർ​ന്ന​വ​രു​ടെ ക​ണ്‍​വൻ​ഷ​ൻ ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്രട്ടേറിയ​റ്റം​ഗം ബി. ​രാ​ജ​ശേ​ഖ​ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്രട്ടേറി​യറ്റം​ഗം പി.​എ​ൻ. നെ​ടു​വേ​ലി പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​സ​ണ്ണി​ക്കു​ട്ടി, സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്.​എ​സ്. ജോ​ളി, എ​ൻ. ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, യുടിയുസി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മാ​ന്നാ​ർ വി​ജ​യ​ൻ, വെ​ണ്‍​മ​ണി ഹ​രി​ക്കു​ട്ട​ൻ എ​ന്നി​വ​രും വി​വി​ധ എ​ൽ.​സി. സെ​ക്ര​ട്ട​റി​മാ​രാ​യ എ​ബി ജോ​സ​ഫ്, രാ​ജ​ൻ റോ​ഷ്നി പാ​ല​സ്, മ​ഹേ​ശ്വ​ര​ൻ, ഷാ​ജി ദേ​വ​സ്യ, സി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി ചേ​ർ​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി പ​താ​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൈ​മാ​റി.